Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic Jam

Palakkad

നെ​ല്ലി​യാ​ന്പ​തി പു​ല​യ​ന്പാ​റ ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​യാ​ബാ​ധ

നെ​ല്ലി​യാ​മ്പ​തി: അ​വ​ധി ദി​വ​സ​ങ്ങ​ളാ​യ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും മ​റ്റ് സ​ർ​ക്കാ​ർ- സ്വ​കാ​ര്യ അ​വ​ധി​ക​ളി​ലും പു​ല​യ​മ്പാ​റ ജം​ഗ്ഷ​ൻ ക​ടു​ത്ത വാ​ഹ​ന​ഗ​താ​ഗ​ത കു​രു​ക്കി​ൽ അ​ക​പ്പെ​ടു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​യി.

പു​ല​യ​മ്പാ​റ വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​വ​ശം മു​ത​ൽ ഊ​ത്തു​കു​ഴി​റോ​ഡ് പാ​ലം വ​രെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി പാ​ർ​ക്കു​ചെ​യ്യു​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും ഗ​താ​ഗ​തത​ട​സ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​ത്. സീ​താ​ർ​കു​ണ്ട് വ്യൂ​പോ​യി​ന്‍റ് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ ജം​ഗ്ഷ​നി​ൽത​ന്നെ കൂ​ട്ട​ത്തോ​ടെ നി​ർ​ത്തു​ന്ന​തും തി​രി​യാ​ൻ മ​തി​യാ​യ സൗ​ക​ര്യ​മി​ല്ലാ​ത്ത​തും സ്ഥി​തി കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​ക്കു​ന്നു.

ഇ​തി​ന്‍റെ ഫ​ല​മാ​യി പ്ര​ദേ​ശ​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു- സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പു​ല​യ​മ്പാ​റ വി​ല്ലേ​ജ് ഓ​ഫീസ് പ​രി​സ​രം വ​രെ എ​ത്തി തി​രി​ഞ്ഞു​പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഗ​താ​ഗ​ത ത​ട​സം മൂ​ലം ബ​സു​ക​ൾ വൈ​കു​ന്ന​തും യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ട് നേ​രി​ടേ​ണ്ടി വ​രു​ന്ന​തും പ​തി​വാ​യി മാ​റി​യി​ട്ടു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​കു​ന്ന​താ​യും, ചി​ല സ​മ​യ​ങ്ങ​ളി​ൽ അ​ത് സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലേ​ക്കും നീ​ങ്ങു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

അ​ടി​യ​ന്ത​ര സേ​വ​ന വാ​ഹ​ന​ങ്ങ​ൾ പോ​ലും കു​രു​ക്കി​ൽ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ഗ​താ​ഗ​തനി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും, വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ പു​ല​യ​മ്പാ​റ ജം​ഗ്ഷ​നി​ൽ നി​ർ​ത്തു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഗ​താ​ഗ​തകു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ഓ​റ​ഞ്ച് ഫാം ​മൈ​താ​ന​ങ്ങ​ൾ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ ഫാം ​അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി ഉ​യ​രു​ന്നു​ണ്ട്.

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് ത​ട​സ്സ​മി​ല്ലാ​തെ പു​ല​യ​മ്പാ​റ ജം​ഗ്ഷ​ൻ വ​രെ സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യു​ന്ന വി​ധം ക്ര​മീ​ക​ര​ണ​ങ്ങ​ളുണ്ടാ​ക​ണ​മെ​ന്നും, പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും സം​യു​ക്ത​മാ​യി പ്ര​ത്യേ​ക ട്രാ​ഫി​ക് പ്ലാ​ൻ ത​യാ​റാ​ക്ക​ണ​മെ​ന്നും നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ നെ​ല്ലി​യാ​മ്പ​തി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.​എ​സ്. പ്ര​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Up